സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Sunday 29 July 2018

പരിസ്ഥിതി ദിനം2018

ജൂണ്-5
   മനുഷ്യനെ പ്രകൃതിയുമായി കൂട്ടിച്ചേര്ക്കാന് വീണ്ടുമൊരു പരിസ്ഥിതിദിനം.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൈവിദ്ധ്യമാര്ന്നപ്രവര്ത്തനങ്ങളാണ് സ്കൂളില് നടന്നത്.പി.ടി.എ.നേതൃത്വത്തില് സ്കൂളും പരിസരവും ശുചീകരിച്ചു.അസംബ്ളിയില് പരിസ്ഥിതി സംരക്ഷണപ്രതിജ്ഞ എടുത്തു.ബുള്ളറ്റിന് ബോര്ഡില് വാര്ത്തകളും,ചിത്രങ്ങളും പതിച്ചുപി.ടി.എ പ്രസിഡണ്ട്.സ്കൂള് പറമ്പില് വൃക്ഷത്തൈ[പ്ളാവ്] നട്ട് പരിസ്ഥിതിദിനപ്രവര്ത്തനങ്ങള് ഉദ്ഘാടനം ചെയ്തു.പി.ടി.എ സഹകരണത്തോടെ ചെമ്പരത്തി കൊണ്ടൊരു ജൈവവേലി പദ്ധതിക്ക് തുടക്കം കുറിച്ചുതൊഴിലുറപ്പ് തൊഴിലാളികളുടെസഹകരണത്തോടെ സ്കൂള്പറമ്പില് വൃക്ഷത്തൈകള് വെച്ചു പിടിപ്പിച്ചു. .മുഴുവന് കുട്ടികള്ക്കും വീട്ടുപറമ്പില് നടാന് വൃക്ഷത്തൈ നല്കി.ജൈവവൈവിദ്ധ്യ ഉദ്യാനത്തിന് മുന്നോടിയായി പൂന്തോട്ടനിര്മ്മാണത്തിന് തുടക്കം കുറിച്ചു.മുഴുവന് കുട്ടികള്ക്കും പച്ചക്കറി വിത്തുകള് വിതരണം ചെയ്തു.ക്ളാസ്സുകളില് ക്വിസ്മത്സരം,കൊളാഷ്നിര്മ്മാണംപരിസ്ഥിതി ഗാനാലാപനം,പോസ്ററര് രചന എന്നിവ നടന്നു.,







പ്രവേശനോത്സവം-2018

ജൂണ് -1                                           കീഴ്മാല ഏ.എല്.പി.സ്കൂളില് പ്രവേശനോത്സവം വൈവിദ്ധ്യമാര്ന്ന  പരിപാടികളോടെ നടന്നു.മെയ്-31നു തന്നെ സ്കൂളും പരിസരവും പി.ടി.എ നേതൃത്വത്തില് ശുചീകരിക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു.കിരീടമണിഞ്ഞ നവാഗതരെമറ്റു കുട്ടികള് പൂത്താലവും,ബലൂണുമേന്തി സ്വീകരിച്ചു.തുടര്ന്ന് നടന്ന പ്രവേശനോത്സവറാലിയില് കുട്ടികളോടൊപ്പം വാര്ഡ്മെമ്പറും അദ്ധ്യാപകരും രക്ഷിതാക്കളും അണിനിരന്നു. കുട്ടികള്ക്ക് മധുരപലഹാരം വിതരണം ചെയ്തു  മുഴുവന്  കുട്ടികളും  മണ്ചെരാതില് അക്ഷരദീപം കൊളുത്തി.പി.ടി.എ.പ്രസിഡണ്ട് ശ്രീ.ബാബു.കെ.എസ്.ന്റെഅദ്ധ്യക്ഷതയില് ചേര്ന്ന പ്രവേശനോത്സവയോഗം വാര്ഡ്മെമ്പര് ശ്രീ.പി.ചന്ദ്രന് ഉദ്ഘാടനം ചെയ്തുഹെഡ്മാസ്ററര് സ്വാഗതം പറഞ്ഞു.വയര്മെന് അസോസിയേഷന് ചോയ്യംകോട്,നന്മപുരുഷസംഘം കീഴ്മാല എന്നിവരും,സ്കൂള്സ്ററാഫുംമുഴുവന് കുട്ടികള്ക്കും പഠനോപകരണങ്ങള് വിതരണംചെയ്തു.തുടര്ന്ന് നടന്ന പായസവിതരണംപരിപാടിയെ മധുരതരമാക്കി.

Friday 16 September 2016

ഒരുക്കം-2016

പുതിയ
 അദ്ധ്യയനവര്ഷത്തെവരവേല്ക്കാന്  വൈവിദ്ധ്യമാര്ന്ന   പരിപാടികള്.മെയ്31നുതന്നെ  പി.ടി.എ.സഹകരണത്തോടെ   "ഒരുക്കം-2016"നടത്തി.പി.ടി.എ.അംഗങ്ങള്   സ്കൂളും പരിസരവും  ശുചീകരീക്കുകയും  അലങ്കരിക്കുകയും ചെയ്തു.പ്രവേശനോത്സവപരിപാടികള് കാര്യക്ഷമമാക്കുന്നതിനുള്ള  പ്രവര്ത്തനങ്ങള്  ആസൂത്രണം ചെയ്തു.


Friday 20 November 2015

ഇത് നമ്മുടെ തോട്ടം

സ്കൂളിലും   ഒരു പച്ചക്കറിത്തോട്ടം

Saturday 14 November 2015

ഉപജില്ലാ സയന്‍സ് ക്വിസ്

ചിറ്റാരിക്കല്‍  ഉപജില്ലാ സയന്‍സ് ക്വിസ് രണ്ടാം  സ്ഥാനം നേടിയ അഭിന.കെ യ്ക്ക് അഭിനന്ദനങ്ങള്‍...

Thursday 12 November 2015

കൈ കഴുകല്‍ ദിനം

ആഗോളകൈകഴുകല്‍  ദിനം

     കൈ  കഴുകേണ്ടതെങ്ങനെ  ?... ആഗോളകൈകഴുകല്‍ ദിനത്തിന്റെ  ഭാഗമായിഎന്‍.ആര്‍ എച്ച് എം സിസ്ററര്‍  ഷൈനി സെബാസ്ററ്യന്‍ക്ളാസ്സെടുത്തു.തുടര്‍ന്ന് നടന്ന  ബോധവത്ക്കരണ ക്ളാസ്സില്‍  ടി.വി.കണ്ടുകൊണ്ട്  ആഹാരം കഴിച്ചാലുള്ള ദൂഷ്യങ്ങളെ ക്കുറിച്ച്  കുട്ടികളെ  ബോധ്യപ്പെടുത്തി.

ബുള്‍ ബുള്‍ ഉത്സവം

ജില്ലാ ബുള്‍ബുള്‍  ഉത്സവം

     നീലേശ്വരം  രാജാസ് ഹയര്‍സെക്കണ്ടറി സ്കൂളില്  വെച്ചു നടന്ന  ബുള്‍ബുള്‍ ഉത്സവത്തില്‍  നാലാം ക്ളാസ്സിലെ   ഏഴ്  കുട്ടികള്‍ പങ്കെടുത്തു.